Wednesday, October 31, 2007

കനകമല







ലശ്ശേരി മേക്കുന്നിനടുത്ത പ്രക്യതിമനോഹരമായ ഒരു മലയോരമാണ് കനകമല.ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ മല നിത്യചൈതന്യയതിയുടെ ഒരു ഇഷ്ടകേന്ദ്രമായിരുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ആശ്രമം ഇവിടെയ്ണ്ട്.പരന്ന പുല്‍മേടുകള്‍ക്ക് പറങ്കിമാവുകള്‍ അതിരു നില്‍ക്കുന്ന ഈ മല താഴ്വാരങളുടെ ഒരു വശ്യസുന്ദരമായ കാഴ്ചയാണു നമുക്കു സമ്മനിക്കുന്നത്.
പ്രധാനമായ രണ്ടു സവിശേഷതകളാണിവിടെ ഉള്ളത്.കടലിലെത്തും എന്നു വിശ്വസിക്കപ്പെടുന്ന ഒരു ഗുഹയും പിന്നെ ഒരിക്കലും വറ്റാത്ത തീര്‍ത്ഥജലവും.മലയുടെ മുകളില്‍ തന്നെയുള്ള ഗുഹ വലിയ പ്രവേശന ദ്വാരത്തോടു കൂടിയതാണ്.
മലയടിവാരത്താണ് തീര്‍ത്ഥജലമുള്ളത്.മരവേരുകളില്‍ കൂടി ഊര്‍ന്നിരങുന്ന ഈ ജലധാര ഒരുകാലത്തും വറ്റാറില്ല.ധാരളം ഭക്തന്മാര്‍ ഇതു ദര്‍ശിക്കാനായി ഇവിടെ എത്താറുണ്ട്. ഒരമ്പലവും ഇവിടുണ്ട്.

Sunday, October 28, 2007

ശാലിയ പൊറാട്ട്

കാസര്‍ഗോഡിന്റെ സാംസ്കാരികപെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയ പൊറട്ട്.പൂരോത്സവക്കാലത്താണ് ഇത് അരങേറാറുള്ളത്.ശാലിയ സമുദായക്കരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്.പീലിക്കൊട് രരയമംഗലം ദേവിക്ഷേത്രം,നീലേശ്വരം അഞ്ഞൂറ്റമ്പലം ,വീരര്‍കാവ് എന്നീ അമ്പലങളിലാണ് ഇതു അരങേറാറുള്ളത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പൊള്‍ അവതരിപ്പിക്കുന്നത്.സാമൂഹിക പ്രശ്നങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്.പൊരാട്ട് വേഷങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്നങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്കരിക്കുന്നു.
ക്ഷേത്രസമീപത്തെ അല്‍തറയാണ് ഇതിന്റെ രംഗവേദി.വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്.പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്.തെരുവിലൂടെ നറ്റന്നുനീങി ആദ്യം ജനങളുമായി ആശയസംവേദനം നടത്തിയതിനു ശേഷമാണ് കലാകാരന്മാര്‍ വേദിയിലീക്കു എത്തുന്നത്.
നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്.

Thursday, October 18, 2007

അഴിമുറി തിറ

മഴ വെയിലിനു വഴിമാറുകയാണു.ഉണക്കെത്തുന്നതോടെ മലബാറിലെ അംബലങള്‍ സജീവമാകുകയാണു.നാടും നാട്ടാരും ഉസ്തവപ്പെരുമയിലേക്കു മുങുന്ന ദിനങള്‍.

കേരളത്തിലെ അപൂര്‍വമായ ഒരു തിറയെ പരിചയപ്പെടുത്താം ഇവിടെ.

കോഴിക്കോട് കൊയിലാണ്ടിയ്കടുത്ത് എടവനക്കുളങരയില്‍ നടക്കുന്ന അഴിമുറി തിറ ശ്രദ്ധേയമാകുന്നതു അപൂര്‍വത കൊണ്ടാനണ്.അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദന്യത്തമാണ് ഈ ആഘോഷം.
തെങോളം പൊക്കത്തില്‍ ആണ് തിറയാട്ടം.രാവു വെളുക്കുവോളം ദേശത്തിന്റെ ഉസ്തവമായി തിറ മാറുന്നു.പരദേവതാ ക്ഷേത്രത്തിലാണ് ഈ വഴിപാട് .രാവിലെ ദേശത്തിലെ ആശാരികള്‍ ചേര്‍ന്ന് വഴിപാടു തെങും കവുങും മുറിക്കുന്നതോടെയാണ് ഉസ്തവത്തിനു തുടക്കം.വൈകീട്ടു ഇവ ഉപയൊഗിച്ചു അഴി ഉയര്‍ത്തുന്നു.30 അടിയോളം ഉയരത്തിലാണു അഴികള്‍.കെട്ടിപ്പൊക്കിയ കൊന്നത്തെങില്‍ കവുങിന്‍ പാളികള്‍ കൊണ്ടു തീര്‍ക്കുന്ന അഴിയില്ന്മെലുള്ള കോലക്കാരന്റെ ന്യുത്ത്മാണു അഴിമുറിത്തിറ.രാത്രി 11 മണീയോടെ തിറ അഴി നോക്കാന്‍ എത്തുന്നു.ഇതോടെയാനു ആട്ടത്തിന്റെ തുടക്കം.അഴികല്‍ക്കിടയില്‍ തിറ ആടി നില്‍ക്കുംബൊല്‍ ഭക്തര്‍ പ്രാര്‍തന തുടങും.ദേവി ഭാഗവതത്തിലെ അസുര നിഗ്രഹമാണു ആട്ടത്തിന്റെ ഐതീഹ്യം.
അഴി നോക്കി കഴിഞാല്‍ പിന്നെ കൊയ്തൊഴിഞ പാടത്തണ് തിറയാട്ടം.3 മണി വരെ ഇതു തുടരും.ആയിരങല്‍ കാണും കാഴ്ചക്കാരായിട്ട്.വഴിപാടുക‍ള്‍ക്കായി കുരുത്തോലയില്‍ തീര്‍ത പൂക്കലശങല്‍ പലയിടത്തു നിന്നും പാഞെത്തും.കലശപ്പൂക്കള്‍‍കു നടുവിലൂടെ ബ്രാഹ്മ മുഹൂര്‍ത്തത്തിനു പിന്‍പെ അഴി മുറി തിറ പുറ്പ്പെടുകയായി.തൊട്ടടുത്ത പടിപ്പുരയില്‍ നിന്നും അണിഞൊരുങിയാനു വരവ്.ചെണ്ടയും ചൂട്ടുമായി ഭക്തര്‍ തിറക്കു വഴികാട്ടുന്നു.തെല്ലിട തിറ പരദേവതക്കു മുന്‍പില്‍ പ്രാര്‍തനാ നിരതമാവും.പിന്നെ അഴികളിലേക്കു ഓടിക്കയറും.ഉലഞാടുന്ന തിറ അടുത്തുള്ള മരങളൊളം ചായും.പിന്നെ ഇരു വശങളൊടും പേടിപ്പിക്കുന്ന ഊഞാലാട്ടം.അസുരനെ കൊന്ന കാളി സ്വര്‍ണ ഊഞാലാടി കോപമടക്കി എന്ന ഐതീഹ്യമാണു ഇവിടെ കെട്ടിയാടുന്നതു.ആട്ടത്തിനിടെ തിറ് രൌദ്രഭാവം പ്രകടമാക്കി കരിയണിയും.ഇതോടെ മേളവും പ്രാര്‍തനയും മുറുകും.9 വട്ടം തിറ അഴി കീഴടക്കും.പിന്നെ താഴത്തെ 3 അഴികള്‍ ഭക്തര്‍ ഊരിയെടുക്കുന്നു.അഴി കയറനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും ചെരുംബോള്‍ സമാപനത്തിനു തിളക്കമേറും.
എല്ല വര്‍ഷവും കുംഭം 15 ,16 ( ഫെബ്രു:27,28 ) തീയതികളിലാനു അത്യപൂര്‍വമായ ഈ തിറ

Wednesday, October 17, 2007

ആഡ്യന്‍ പാറ




മഴയുടെ രൌദ്ര ഭീതികളെ മാറ്റിക്കൊണ്ട് നിലമ്പൂരിലെ ആഡ്യന്‍പാറ വെള്ളച്ചാട്ടം സജീവമാകുകയാനു.പന്തീരായിരം മലയടിവാരത്താണു ഈ വെള്ളച്ചാട്ടം.സാധാരണ സൌമ്യമാണിവിടം.ചാലിയാരിന്റെ കൈവഴിയായ കാഞിരപ്പുഴയുടെ തുടക്കം.പാറകളില്‍ അലച്ചിറങുന്ന ജലപാളികള്‍ വേനലില്‍ സഞ്ചാരികള്‍കു മുങാംകുഴിയിറ്റാവുന്നത്ര മോഹനം.

Tuesday, October 16, 2007

ആലാമിക്കളി

കാസര്‍ഗോഡിന്റെ അപൂര്‍വ നാടന്‍ കലാരൂപമാണു ആലാമിക്കളി.ഹിന്ദു മുസ്ലിം സൌഹ്രിദത്തിന്റെ ചരിത്രം കൂടിയുള്ള ഈ തുളുനാടന്‍ കല ഇല്ലാതവുകയാണിപ്പോള്‍.
മുഹമ്മദ് നബിയുടെ ജീവിതത്തിന്റെയും വിശുദ്ധ കര്‍ബല യുദ്ധത്തിന്റെയും ഓര്‍മകളനു ആലാമിക്കളിയുടെ ഇതിവ്രിത്തം.കാഞങാടിനടുത്തുള്ള ആലാമിപ്പള്ളി ഒരു കാലത്ത് ഈ കളിയുടെ കേന്ദ്രമായിരുന്നു. ദേഹത്തു കരി പൂശി പുള്ളി കുത്തി പായത്തൊപ്പി വച്ചാനു ആലാമികളുടെ വരവ്.വ്രതവിശുദ്ധിയോടെ വീടുകള്‍ തോരും പാടിയും ന്രിത്തമാടിയുമാണു കളി.തുളുനാടന്‍ സംസ്കാരവുമയും ഈ കളിക്കു ബന്ധമുണ്ട്.ആലാമികള്‍ ആടിയ വീട്ടില്‍ രോഗവും ദാരിദ്രവും ഉണ്ടാകില്ലെന്നാണു വിശ്വാസം.മുസ്ലിങല്‍ തുടങിവെച്ച കലാരൂപം എപ്പോള്‍ അവതരിപ്പിക്കുന്നതു ഹിന്ദുക്കലാണു.മതസൌഹാര്‍ധത്തിന്റെ കദ പറയുന്ന ആലാമിക്കളിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണു നാടന്‍ കലാസംഗങള്‍.....