Saturday, December 15, 2007

വയനാട്ടിലെ തൊവരി ഗുഹാചിത്രങ്ങള്‍ നാശത്തിലേക്ക്



ക്രിസ്തുവിനു മുമ്പ് 4000നും 10000നും ഇടയിലാണ് എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്.ഏകദേശം6000ത്തൊളം വര്‍ഷങ്ങള്‍ പഴക്കമുണ്ടതിന്.ഇതിലും പഴക്കമേറിയതാണ് എടക്കലിനു സമീപത്തു തന്നെയുള്ള തൊവരി ഗുഹാചിത്രങ്ങള്‍.ചിഹ്നങ്ങളും വളയങ്ങളുമായി പുരാതന ഭാഷയും ചിത്രങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രകാരന്മാരുടെയും പ്രക്യതിസ്നേഹികളുടെയും ശ്രമഫലമായി എടക്കല്‍ ഗുഹാചിത്രങ്ങള്‍ ഇന്നു ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ തൊവരിയുടെ കഥ മറിച്ചാണ്.തൊവരി ചിത്രങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.
സംരക്ഷകര്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ കയ്യിലാണ് ഇപ്പോള്‍ ഈ അമൂല്യ ഗുഹാചിത്രങ്ങള്‍.നൂട്ടാണ്ടുകളുടെ സംസ്ക്യതി പേറുന്ന ഈ രചനകള്‍ക്കു മുകളിലൂടെ തങ്ങ്നളുടെ കരവിരുതു പ്രകടിപ്പിക്കുകയാണീ കൂട്ടര്‍.
ഒരു പഴയകാലസംസ്ക്യതിയുടെ ഓര്‍മ്മക്കുറിപ്പുകളാണീ ചുവര്‍ ചിത്രങ്ങള്‍.എന്നാല്‍ ചരിത്രബോധം നഷ്ടപ്പെട്ട പുതു തലമുറ നശിപ്പിക്കുകയാണിവയെല്ലാം.

Friday, December 14, 2007

പൂരക്കളി


ണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ അനുഷ്ടാന കലാരൂപമാണു പൂരക്കളി.വേനല്‍ പിറക്കുന്നതോടെയാണ് അത്യുത്തരകേരളത്തിന്‍ലെ കാവുകളും ദേവീക്ഷേത്രങളും പൂരക്കളിയുടെ അരങ്ങ് ആയി മാറുന്നത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലാരൂപത്തിന്റെ ഇതിവ്യത്തം പുരാണങ്ങള്‍ തന്നെയാണ്.ഇമ്പമാര്‍ന്ന ഈരടികല്‍ മുഴക്കികൊണ്ടാണ് കലാകാരന്മാര്‍ ഇത് അവതരിപ്പിക്കുന്നത്.ആചാരമായി ചുവന്ന പട്ട് തറ്റുടുത്ത് ക്ഷേത്രത്തിനു മുന്‍പിലെ പന്തലിനു മുന്‍പില്‍ കൊളുത്തിവച്ച നിലവിളക്കിനുചുറ്റും നിരന്നുനിന്നാണ് പൂരക്കളി അവതരിപ്പിക്കുന്നത്.അവതരണത്തില്‍ കള്രിപയറ്റിന്റെ സ്വാധീനം വ്യക്തമായും കാണാം.മെയ്‌വഴക്കവും കലയും സമന്വയിക്കുകയാണിവിടെ.

ഇന്നു പൂരക്കളി അമ്പലങ്ങളുടെയും കാവുകളുടെയും മതില്‍കെട്ടുകള്‍ കടന്ന് പൊതുവേദികളില്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.സംസ്ഥാന യുവജനോത്സവത്തില്‍ മത്സര ഇനമായതോടെ കൂടുതല്‍ ജ്നനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് പൂരക്കളി.