Friday, December 14, 2007

പൂരക്കളി


ണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ അനുഷ്ടാന കലാരൂപമാണു പൂരക്കളി.വേനല്‍ പിറക്കുന്നതോടെയാണ് അത്യുത്തരകേരളത്തിന്‍ലെ കാവുകളും ദേവീക്ഷേത്രങളും പൂരക്കളിയുടെ അരങ്ങ് ആയി മാറുന്നത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലാരൂപത്തിന്റെ ഇതിവ്യത്തം പുരാണങ്ങള്‍ തന്നെയാണ്.ഇമ്പമാര്‍ന്ന ഈരടികല്‍ മുഴക്കികൊണ്ടാണ് കലാകാരന്മാര്‍ ഇത് അവതരിപ്പിക്കുന്നത്.ആചാരമായി ചുവന്ന പട്ട് തറ്റുടുത്ത് ക്ഷേത്രത്തിനു മുന്‍പിലെ പന്തലിനു മുന്‍പില്‍ കൊളുത്തിവച്ച നിലവിളക്കിനുചുറ്റും നിരന്നുനിന്നാണ് പൂരക്കളി അവതരിപ്പിക്കുന്നത്.അവതരണത്തില്‍ കള്രിപയറ്റിന്റെ സ്വാധീനം വ്യക്തമായും കാണാം.മെയ്‌വഴക്കവും കലയും സമന്വയിക്കുകയാണിവിടെ.

ഇന്നു പൂരക്കളി അമ്പലങ്ങളുടെയും കാവുകളുടെയും മതില്‍കെട്ടുകള്‍ കടന്ന് പൊതുവേദികളില്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.സംസ്ഥാന യുവജനോത്സവത്തില്‍ മത്സര ഇനമായതോടെ കൂടുതല്‍ ജ്നനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട് പൂരക്കളി.

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൂരക്കളി നന്നായി ട്ടൊ.

നാടോടി said...

നന്നായിട്ടുണ്ട്

ശ്രീലാല്‍ said...

നന്നായി മലബാറീ പൂരക്കളിയുടെ പാട്ടോ വീഡിയോയോ ഉണ്ടെങ്കില്‍ പോസ്റ്റൂ. കാണാത്ത ഒരുപാടുപേരുണ്ടാകും. പെരുംകളിയാട്ടത്തില്‍ മുന്നെ ഒരിക്കല്‍ പൂരക്കളിയെക്കുറിച്ച് ഒരു പോസ്റ്റ് കണ്ണൂരാനും ഇട്ടിരുന്നു.

മലബാറി said...

വീഡിയോ ഉണ്ട്.അതില്‍ നിന്നും എടുത്തതാണീ ഫോട്ടോകള്‍.വീഡിയൊ അടുത്ത ദിവസം പോസ്റ്റാം.
ക്രിസ്തുമസിന്റെ ചില തിരക്കുകളിലാണ്.അതുകൊണ്ട് ബ്ലോഗില്‍ അധികസമയം ഇരിക്കാറില്ല.

കുഞ്ഞായി | kunjai said...

പൂരകളിയെകുറിചുള്ള വിവരണം കൊള്ളാം

shwetavermadelhiescorts said...

Independent escorts in delhi

aerocity escort service said...

Very Nice Thanks For Sharing