Saturday, December 15, 2007

വയനാട്ടിലെ തൊവരി ഗുഹാചിത്രങ്ങള്‍ നാശത്തിലേക്ക്



ക്രിസ്തുവിനു മുമ്പ് 4000നും 10000നും ഇടയിലാണ് എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്.ഏകദേശം6000ത്തൊളം വര്‍ഷങ്ങള്‍ പഴക്കമുണ്ടതിന്.ഇതിലും പഴക്കമേറിയതാണ് എടക്കലിനു സമീപത്തു തന്നെയുള്ള തൊവരി ഗുഹാചിത്രങ്ങള്‍.ചിഹ്നങ്ങളും വളയങ്ങളുമായി പുരാതന ഭാഷയും ചിത്രങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രകാരന്മാരുടെയും പ്രക്യതിസ്നേഹികളുടെയും ശ്രമഫലമായി എടക്കല്‍ ഗുഹാചിത്രങ്ങള്‍ ഇന്നു ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ തൊവരിയുടെ കഥ മറിച്ചാണ്.തൊവരി ചിത്രങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.
സംരക്ഷകര്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ കയ്യിലാണ് ഇപ്പോള്‍ ഈ അമൂല്യ ഗുഹാചിത്രങ്ങള്‍.നൂട്ടാണ്ടുകളുടെ സംസ്ക്യതി പേറുന്ന ഈ രചനകള്‍ക്കു മുകളിലൂടെ തങ്ങ്നളുടെ കരവിരുതു പ്രകടിപ്പിക്കുകയാണീ കൂട്ടര്‍.
ഒരു പഴയകാലസംസ്ക്യതിയുടെ ഓര്‍മ്മക്കുറിപ്പുകളാണീ ചുവര്‍ ചിത്രങ്ങള്‍.എന്നാല്‍ ചരിത്രബോധം നഷ്ടപ്പെട്ട പുതു തലമുറ നശിപ്പിക്കുകയാണിവയെല്ലാം.

6 comments:

മൂര്‍ത്തി said...

നന്ദി...ഇതൊക്കെ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്..

ഒരു “ദേശാഭിമാനി” said...

മറ്റുള്ള രാജ്യങ്ങള്‍ ഇതൊക്കെ പൊന്നുപോലെ സംരക്ഷിക്കും. ഇന്ത്യയിലെ ചില പുരാതന സ്മാരകങ്ങല്‍ കാടു പിടിച്ചു കിടക്കുന്നാ കണ്ടാല്‍ കഷ്ടം തോന്നും!

കണ്ണുതുറക്കേണ്ടവര്‍ തുറക്കുന്നില്ലങ്കില്‍ എന്ത് ചെയ്യാം!

എതിരന്‍ കതിരവന്‍ said...

ദേശീയ പതാക മേശ വിരിപ്പാക്കിയതില്‍ പ്രതിഷേധിച്ചവര്‍ എവിടെ?

സംസ്കൃതി, ചരിത്രാ‍വബൊധം, പൈതൃകം ...ഇതൊക്കെ നമ്മള്‍ പഠിയ്ക്കാന്‍ വിട്ടുപോയ കാര്യങ്ങളാണ്. അല്ലെങ്കില്‍ കുറെ പാട്ടിലും ഡാന്‍സിലും മാത്രം ഇവയൊക്കെ ഒതുങ്ങുന്നു.

ദേവന്‍ said...

?? ഗുഹ പുരാവസ്തുവകുപ്പിന്റെ കയ്യിലൊന്നുമല്ലേ? അതോ അവരേറ്റെട്ടുത്തിട്ടും വാന്‍ഡലിസം തടയാനാവുന്നില്ലേ?

Unknown said...

നല്ല പോസ്റ്റിന്‌ നന്ദി...

ഒരു യാത്രികന്‍ said...

എത്രയും പെട്ടന്ന് ബന്ധപ്പെട്ടവര്‍ വേണ്ട നടപടി എടുത്തെങ്കില്‍ എന്നാശിക്കുന്നു. നല്ല ശ്രമം.......സസ്നേഹം