Friday, November 23, 2007

കോഴിയങ്കം / കോഴിക്കെട്ട് വീണ്ടും വ്യാപകമാവുന്നു




കേരള കര്‍ണാടക സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിരോധിച്ച കോഴിയങ്കങ്ങള്‍ (കോഴികെട്ട്)കാസര്‍ഗോഡ് ജില്ലയുടെ വടക്കെ അതിര്‍ത്തിഗ്രാമങ്ങളില്‍ വീണ്ടും സജീവമാകുകയാണ്.അധിക്യതരുടെ മൌനാനുവാദത്തോടെയാണ് പ്രാക്യതമായ ഈ വിനോദം അരങ്ങേറുന്നത്.

ജന്തുസ്നേഹികളുടെ രോഷം വകവെയ്കാതെയാണ് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളായ തലപ്പാടി,മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ കോഴികെട്ട് നടക്കുന്നത്.ആയിരക്കണക്കിന് കോഴികളാണ് ഈ ക്രൂരവിനോദത്തില്‍ പിടഞ്ഞുവീണ് മരിക്കുന്നത്.അതോടൊപ്പം തന്നെ ലക്ഷകണക്കിനു രൂപയുടെ വാതുവെപ്പുകളും ഇവിടെ അരങ്ങേറുന്നുണ്ടിവിടെ.




തലയെടുപ്പും തൂക്കവുമുള്ള അങ്കക്കോഴികളെ പ്രത്യേകം വളര്‍ത്തിയെടുത്താണ് പോരിന് ഇറക്കുന്നത്.കൊയ്തു കഴിഞ്ഞ പാടങ്ങളിലാണ് കോഴിപ്പൊര് നടക്കാറ്.കാലുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കെട്ടിവച്ചാണ് കോഴികളെ പോരിനിറക്കുന്നത്.മാത്രവുമല്ല പലപ്പൊഴും കോഴിപ്പൊരുകള്‍ അവസാനം മനുഷ്യര്‍ തമ്മിലുള്ള സംഘട്ടനങ്ങളായി മാറുന്നുമുണ്ട്.





തുളുനാടന്‍ സംസ്കാരവുമായും അനുഷ്ടാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാലായിരിക്കും നിയമം നിരോധിച്ചിട്ടും കോഴിയങ്കം ഇവിടെ വീണ്ടും സജീവമാകുന്നത്.

6 comments:

chithrakaran ചിത്രകാരന്‍ said...

കോഴിയങ്കത്തെക്കുറിച്ച് ഫോട്ടോ സഹിതം വിജ്ഞാനപ്രദമായ പോസ്റ്റ് ഇട്ടതിനു നന്ദി.

ക്രിസ്‌വിന്‍ said...

വളരെ നല്ല പോസ്റ്റ്‌

മനോജ് കുമാർ വട്ടക്കാട്ട് said...

കാസര്‍ഗോഡ്കാര്‍ക്ക് പണ്ട്മുതല്‍ക്കേ ഇതൊരു ആവേശമാണെന്ന് കേട്ടിട്ടുണ്ട്.

പാവം കോഴികള്‍.

Anonymous said...

ചേട്ടായീ,
ചില്ലി ചിക്കന്‍ അടിക്കുന്നത് മൃഗസ്നേഹികള്‍ എതിര്‍ക്കുന്നുണ്ടോ? പൌള്‍ട്രീ ഫാമില്‍ കോഴിയെ തട്ടുന്നത് ദയാവധ രീതിയിലൊന്നുമല്ലെന്ന് അവര്‍ക്കറിവില്ലെന്നുണ്ടോ?

അപ്പു ആദ്യാക്ഷരി said...

നല്ല പോസ്റ്റ്. കോഴിയങ്കങ്ങളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ചിത്രങ്ങള്‍ കാണുന്നത്.

ഉഗാണ്ട രണ്ടാമന്‍ said...

കോഴിയങ്കത്തെക്കുറിച്ച് ഫോട്ടോ സഹിതം വിജ്ഞാനപ്രദമായ പോസ്റ്റ് ഇട്ടതിനു നന്ദി.