Sunday, October 28, 2007

ശാലിയ പൊറാട്ട്

കാസര്‍ഗോഡിന്റെ സാംസ്കാരികപെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയ പൊറട്ട്.പൂരോത്സവക്കാലത്താണ് ഇത് അരങേറാറുള്ളത്.ശാലിയ സമുദായക്കരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്.പീലിക്കൊട് രരയമംഗലം ദേവിക്ഷേത്രം,നീലേശ്വരം അഞ്ഞൂറ്റമ്പലം ,വീരര്‍കാവ് എന്നീ അമ്പലങളിലാണ് ഇതു അരങേറാറുള്ളത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പൊള്‍ അവതരിപ്പിക്കുന്നത്.സാമൂഹിക പ്രശ്നങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്.പൊരാട്ട് വേഷങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്നങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്കരിക്കുന്നു.
ക്ഷേത്രസമീപത്തെ അല്‍തറയാണ് ഇതിന്റെ രംഗവേദി.വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്.പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്.തെരുവിലൂടെ നറ്റന്നുനീങി ആദ്യം ജനങളുമായി ആശയസംവേദനം നടത്തിയതിനു ശേഷമാണ് കലാകാരന്മാര്‍ വേദിയിലീക്കു എത്തുന്നത്.
നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്.

4 comments:

ശ്രീലാല്‍ said...

ഈ ബ്ലോഗ് ശ്രദ്ധയില്പ്പെടാന്‍ വൈകിയെന്നു തോന്നുനു.

പോറാട്ടിനെപ്പറ്റി കേട്ടതല്ലാതെ കണ്ടിട്ടില്ല.
നന്ദി.

ഓടൊ.

കുറെ വിന്‍ഡോ ഒക്കെ തുറന്നിരിക്കുമ്പോള്‍ പെട്ടന്നതാ ഒരു പാട്ട് . .. "കോലക്കുഴല്‍ വിളി കേട്ടോ.." ഞെട്ടിപ്പോയിട്ടോ.. എവിടുന്നാന്ന് തപ്പീറ്റൊന്നും കിട്ടുന്നൂല്ല. പിന്നെ ഈ ബ്ലോഗില്‍ കമന്റില്‍ ക്ലിക്കിയപ്പൊഴല്ലെ മനസ്സിലായത്.. :) . ഇഷ്ടമായിട്ടാ.. ഈ പേജ് മിനിമൈസ് ചെയ്ത് വെച്ചിട്ടാ ഇപ്പൊ ബാക്കി പരിപാടികള്‍.

ദിലീപ് വിശ്വനാഥ് said...

നന്ദി, ഈ വിവരങ്ങള്‍ക്ക്.

krish | കൃഷ് said...

നാടന്‍ പൊറാട്ട് കളി മലബാറിലെ പല ഭാഗങ്ങളിലും നിലവിലുണ്ട്, പാലക്കാട് ജില്ലയില്‍ പ്രത്യേകിച്ചും. രസകരമാണ് ഇത്. ടെലിവിഷന്‍ സംസ്കാരം വന്നതിനുശേഷം ഇതിന് ചെറുതായി മങ്ങലേറ്റിട്ടുണ്ട്.

മലബാറി said...

ടെലിവിഷന്‍ വന്നപ്പോള്‍ ഈ കലാരൂപം കുറച്ചുകൂടെ ആള്‍ക്കാര്‍ അറിയുകയല്ലെ ഉണ്ടായതു ???