Wednesday, October 31, 2007

കനകമല







ലശ്ശേരി മേക്കുന്നിനടുത്ത പ്രക്യതിമനോഹരമായ ഒരു മലയോരമാണ് കനകമല.ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ മല നിത്യചൈതന്യയതിയുടെ ഒരു ഇഷ്ടകേന്ദ്രമായിരുന്നു.ഇന്ന് അദ്ദേഹത്തിന്റെ ഒരു ആശ്രമം ഇവിടെയ്ണ്ട്.പരന്ന പുല്‍മേടുകള്‍ക്ക് പറങ്കിമാവുകള്‍ അതിരു നില്‍ക്കുന്ന ഈ മല താഴ്വാരങളുടെ ഒരു വശ്യസുന്ദരമായ കാഴ്ചയാണു നമുക്കു സമ്മനിക്കുന്നത്.
പ്രധാനമായ രണ്ടു സവിശേഷതകളാണിവിടെ ഉള്ളത്.കടലിലെത്തും എന്നു വിശ്വസിക്കപ്പെടുന്ന ഒരു ഗുഹയും പിന്നെ ഒരിക്കലും വറ്റാത്ത തീര്‍ത്ഥജലവും.മലയുടെ മുകളില്‍ തന്നെയുള്ള ഗുഹ വലിയ പ്രവേശന ദ്വാരത്തോടു കൂടിയതാണ്.
മലയടിവാരത്താണ് തീര്‍ത്ഥജലമുള്ളത്.മരവേരുകളില്‍ കൂടി ഊര്‍ന്നിരങുന്ന ഈ ജലധാര ഒരുകാലത്തും വറ്റാറില്ല.ധാരളം ഭക്തന്മാര്‍ ഇതു ദര്‍ശിക്കാനായി ഇവിടെ എത്താറുണ്ട്. ഒരമ്പലവും ഇവിടുണ്ട്.

4 comments:

Sherlock said...

ചാലക്കുടിക്ക് അടുത്തും ഒരു കനകമല ഉണ്ട്..കൃസ്ത്യാനികളുടെ ഒരു പ്രശസ്തമാ‍യ തീര്‍ത്ഥാടന കേന്ദ്രം...തലക്കെട്ടുകണ്ടപ്പോള്‍ അതാണെന്നാ വിചാരിച്ചേ..

മലബാറി said...

രണ്ടു വരി ആ സ്ഥലത്തെ പറ്റിയും എഴുതിക്കൂടെ ?

ദിലീപ് വിശ്വനാഥ് said...

പരിചയപെടുത്തലിനു നന്ദി.

സഹയാത്രികന്‍ said...

ജിഹേഷ് ജി പറഞ്ഞ പോലെ അതാന്നു വച്ചാണ് വന്നത്...

ഈ പേരില്‍ ഇങ്ങനെ ഒരു സ്ഥലം കൂടിണ്ട്ന്ന് ഇപ്പൊഴാ അറിഞ്ഞേ...
നന്ദി

:)